മുനിയാട്ടുകുന്ന് (ഫയൽ ചിത്രം)
ആമ്പല്ലൂർ: വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന് ടൂറിസം പദ്ധതിക്കായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് 50 സെന്റ് ഭൂമി അനുവദിച്ചു.ഇതു സംബന്ധിച്ച് കലക്ടറുടെ ഉത്തരവായി. മുനിയാട്ടു കുന്നിൽ സ്ഥലം ലഭ്യമായതോടെ മേഖലയിൽ വലിയ ടൂറിസം വികസനത്തിന് സാധ്യത തുറന്നതായും ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിലും ടൂറിസം പദ്ധതിക്കായി സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും ഉടൻ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ അറിയിച്ചു.
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി വനം വകുപ്പ് മുഖേന തയാറാക്കിയ ഡി.പി.ആർ പ്രകാരമുള്ള മൂന്ന് കോടിയുടെ വികസന പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കിയതായും ആദ്യഘട്ട പ്രവൃത്തികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.