വിഷ്ണു
കൊടുങ്ങല്ലൂർ: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു. തിരുവഞ്ചിക്കുളം ചെമ്മനത്ത് പ്രസാദിെൻറ മകൻ വിഷ്ണുവാണ് (25) മരിച്ചത്. ടി.കെ.എസ് പുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വിഷ്ണുവിെൻറ സുഹൃത്തും അയൽവാസിയുമായ വിദ്യാർഥി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. ഇതിെൻറ മനോവിഷമത്തെ തുടർന്നാണെന്ന് പറയുന്നു ഇയാൾ ബുധനാഴ്ച വൈകീട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെ 11ഓടെ മുറിയിലേക്ക് മാറ്റിയിരുന്നു. വൈകീട്ട് നാലോടെ മുറിക്കുള്ളിലുണ്ടായിരുന്ന അച്ഛനെ ജ്യൂസിനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വാതിലടച്ച് ബെഡ് ഷീറ്റ് കൊണ്ട് ഹുക്കിൽ തൂങ്ങുകയായിരുന്നു. കുറച്ചുനാൾ ഗൾഫിലായിരുന്ന വിഷ്ണു ഇപ്പോൾ തൃപ്രയാർ വൈ മാളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരുകയാണ്. മാതാവ്: ഷീല. സഹോദരി: കൃഷ്ണേന്ദു.
പ്ലസ് ടു വിദ്യാർഥി കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ; പിന്നാലെ സമീപവാസിയും ആത്മഹത്യക്ക് ശ്രമിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീണ്ടും കൗമാര ആത്മഹത്യയും ആത്മഹത്യ ശ്രമവും. പ്ലസ് ടു വിദ്യാർഥിയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം നടത്തിയത്.
മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിെൻറ മകൻ ലക്ഷ്മൺ (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ് കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ ലക്ഷ്മണിനെ കണ്ടെത്തിയത്.
ഇരിങ്ങാലക്കുട നാഷനൽ സ്കൂൾ വിദ്യാർഥിയും കായിക താരവുമായിരുന്നു. മരണം സംബന്ധിച്ച് കൂട്ടുകാർക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്കരിച്ചു. ചിനുവാണ് മാതാവ്. സഹോദരി: ലക്ഷ്മി നന്ദ. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വൈകീട്ടോടെയാണ് സമീപവാസി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂർ നഗരത്തോട് ചേർന്ന് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. ഏതാനും മാസം മുമ്പ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തൊട്ടടുത്ത എറിയാട് പഞ്ചാത്തിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.