കരുവന്നൂർ ബാങ്കിൽ നിന്നും വായ്​പയെടുത്ത മുൻ പഞ്ചായത്ത്​ അംഗം ജീവനൊടുക്കി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്​പയെടുത്ത മുൻ പഞ്ചായത്ത്​ അംഗം ജീവനൊടുക്കി. പഞ്ചായത്ത്​ മുൻ അംഗമായിരുന്ന മുകുന്ദൻ(59) ആണ്​ മരിച്ചത്​.  80 ലക്ഷം രൂപ വായ്​പയെടുത്ത മുകുന്ദന്​ ദിവസം ബാങ്കിൽ നിന്നും ജപ്​തി നോട്ടീസ്​ ലഭിച്ചിരുന്നു. 

കരുവന്നൂർ സഹകരണ ബാങ്കിൽ വായ്​പ നിക്ഷേപ തട്ടിപ്പുകേസിന്‍റെ അന്വേഷണം നടക്കുകയാണ്​. ബാങ്കിൽ വ്യാപക ക്ര​മക്കേട്​ നടന്നിട്ടുണ്ടെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. അന്വേഷണം കഴിഞ്ഞ ദിവസം സംസ്​ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സാം ജോണിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം. പുതിയ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിക്കാനാണ്​ നിർദേശം.  ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്നും വായ്​പയെടുത്തയാളുടെ ആത്​മഹത്യ ​നടക്കുന്നത്​.  കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തട്ടിപ്പ് തടയാൻ പ്രത്യേക നിയമ നിർമ്മാണത്തെ കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 

Tags:    
News Summary - Karivannur Bank fraud: Borrowed Former panchayat member commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.