100 വർഷമെത്തിയ പാലപ്പിള്ളി -കാരികുളം വലിയപാലം
തൃശൂർ: നൂറു വയസ്സായി... ഇപ്പോഴും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല.... ഒന്നല്ല, സംഘം ചേർന്ന് ആളുകളെത്തിയാലും നേരിടാൻ തയ്യാർ... പറഞ്ഞു വന്നത് പാലപ്പിള്ളി കാരികുളത്തെ വലിയ പാലത്തെക്കുറിച്ചാണ്. പാലപ്പിള്ളി റബർ എസ്റ്റേറ്റിെൻറ ഹൃദയഭാഗത്ത് കാരികുളം റോഡിലാണ് വലിയപാലം.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാലം 1921 ഏപ്രിലിലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഉറച്ച ഭിത്തികളും കൈവരികളുമാണ് പാലത്തിെൻറ പ്രത്യേകത.
ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുേമ്പാഴും നൂറ്റാണ്ട് പിന്നിട്ട ഈ പാലത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. പഞ്ചവടിപ്പാലം സിനിമയും പാലാരിവട്ടം പാലവുമൊക്കെ കണ്ടവർക്ക് വിസ്മയമാണ് ഈ പാലം. പാലത്തിെൻറ നൂറാംപിറന്നാൾ ആഘോഷിക്കുകയാണ് പാലപ്പിള്ളിയിലെ യുവ കൂട്ടായ്മ. അതിെൻറ ഭാഗമായി പെയിൻറടിയും വശങ്ങളുടെ ശുചീകരണവുമെല്ലാം പൂർത്തിയായി. പിറന്നാൾ നാടിെൻറ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.