ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസ് കെട്ടിടം
ഇയ്യാൽ-ചിറനെല്ലൂർ വില്ലേജ് ഓഫിസ് ഇനി സ്മാർട്ട്
പന്നിത്തടം: ഇയ്യാൽ-ചിറനെല്ലൂർ വില്ലേജ് പരിധിയിലെ ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ ഇനി സ്മാർട്ടായി കിട്ടും. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങി. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. 1225 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം. ഫ്രണ്ട് ഓഫിസ്, വരാന്ത, വില്ലേജ് ഓഫിസർക്കുള്ള പ്രത്യേക മുറി, ഓഫിസ് സംവിധാനം, റെക്കോഡ് റൂം, ഡൈനിങ്-മീറ്റിങ് ഹാൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി, പൊതു ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. കാലപ്പഴക്കം വന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.