പ്രജു, പ്രണവ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം വെസ്റ്റ് നടയിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേരെ പിടികൂടി.
ഇരിങ്ങാലക്കുട കണ്ഠ്വേശ്വരം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രജു (21), കൊരുമ്പിശ്ശേരി സ്വദേശി നാരാട്ടിൽ വീട്ടിൽ പ്രണവ്( 29) എന്നിവരെ പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രണവും പ്രജുവും കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിലെ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.