ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; പാർക്കിങ്ങിന് ആറ് കേന്ദ്രങ്ങൾ
ഇരിങ്ങാലക്കുട: നവകേരളസദസ്സിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജങ്ഷൻ വഴി ബൈപ്പാസ് റോഡിൽ കയറി പൂതംക്കുളം ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാർവെൽ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മറീന ആശുപത്രി ജങ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് പോകണം. ബസ് സ്റ്റാൻഡിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുട്ടംകുളം ജങ്ഷൻ വഴി മൂന്ന് പീടിക റോഡിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ചന്തക്കുന്ന് ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പോകണം.
സ്റ്റാൻഡിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജങ്ഷൻ വഴി ബൈപ്പാസ് റോഡിലൂടെ പൂതംക്കുളം ജങ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് പോകണം. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളജ് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റാൻഡ് വഴി കുട്ടംകുളം വഴി മൂന്ന് പീടിക റോഡിൽ എത്തി ചന്തക്കുന്നിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകണം. തൃശൂരിൽ നിന്ന് ചാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ മാർവെൽ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മെറീന ആശുപത്രി ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പോകണം.
വാഹനങ്ങളിൽ എത്തുന്നവർ മറ്റ് റോഡുകളിൽ പ്രവേശിക്കാതെ സ്റ്റാൻഡ് മുതൽ ഠാണാ വരെ യുള്ള റോഡിൽ ആളുകളെ ഇറക്കി വണ്ടികൾ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പ്രധാന വീഥികളുടെ ഇരുവശങ്ങളിലുമുള്ള പാർക്കിങ് വിലക്കിയിട്ടുണ്ട്. സിന്ധു തിയറ്ററിൽ വി.ഐ.പി വാഹനങ്ങളും അയ്യങ്കാവ് ക്ഷേത്രം ഗ്രൗണ്ട്, ബോയ്സ് സ്കൂൾ എന്നിവടങ്ങളിൽ കാറുകളും ഐ.ആർ.സി ക്ലബ്, ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങളും ബൈപ്പാസ് റോഡിൽ ഭാര വാഹനങ്ങളും പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.