Posted On
date_range Updated On
date_range റെജില ഷെറിന് എ. അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരം
ഇരിങ്ങാലക്കുട: തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച കവിതസമാഹാരത്തിനുള്ള കവി എ. അയ്യപ്പൻ സ്മാരക പുരസ്കാരം ഇരിങ്ങാലക്കുടക്കാരി റെജില ഷെറിൻ കരസ്ഥമാക്കി. 'ഖമർ പാടുകയാണ്' എന്ന കവിതസമാഹാരമാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
26ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ് റെജില ഷെറിൻ. 2020ൽ സാഹിതി ഇന്റർനാഷണലിന്റെ നീർമാതളം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
റെജില ഷെറിന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.