ശിവന്
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്
ഇരിങ്ങാലക്കുട: 11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 60,000 രുപ പിഴയും ശിക്ഷ. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവനെയാണ് (54) ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹൻ ശിക്ഷിച്ചത്. 2020 ഡിസംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
വിചാരണക്കിടെ മറ്റൊരു പോക്സോ കേസില്‍ ഒളിവില്‍ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. പിഴ സംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കാനും കൂടാതെ, അതിജിവിതക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കാനും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.