ആഷിക്ക്
Posted On
date_range Updated On
date_range സമൂഹ മാധ്യമത്തിലൂടെ യുവ അഭിഭാഷകക്ക് അശ്ലീല സന്ദേശം: യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: സമൂഹ മാധ്യമത്തിലൂടെ യുവ അഭിഭാഷകക്ക് അശ്ലീല സന്ദേശമയച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂര്‍ പൊരിബസാര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ആഷിക്കിനെയാണ് (29) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടേപാടം സ്വദേശിനിയായ യുവ അഭിഭാഷകയുമായി പ്രതി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.