Posted On
date_range Updated On
date_range ഇരിങ്ങാലക്കുട വഴി കെ.എസ്.ആർ.ടി.സി രാത്രികാല സർവിസ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വഴി കെ.എസ്.ആർ.ടി.സി ഒരു രാത്രികാല ബസ് സർവിസ് കൂടി ആരംഭിച്ചതായി സ്ഥലം എം. എൽ.എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വൈകിട്ട് 5.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പാലാ, കൂത്താട്ടുകുളം, എറണാകുളം, കൊടുങ്ങല്ലൂർ വഴി രാത്രി 10.20ന് ഇരിങ്ങാലക്കുടയിലെത്തും. തുടർന്ന് കോഴിക്കോട് വഴി രാവിലെ 6.10ന് പെരിക്കല്ലൂരിൽ എത്തും.
തിരിച്ച് വൈകീട്ട് 5.45ന് പെരിക്കല്ലൂരിൽനിന്ന് പുറപ്പെട്ട് സുൽത്താൻബത്തേരി, കോഴിക്കോട്, തൃശൂർ വഴി രാത്രി 1.15ന് ഇരിങ്ങാലക്കുടയിൽ എത്തുന്ന ബസ് രാവിലെ 5.50ന് കോട്ടയത്ത് എത്തും. പൂർണമായും റിസർവേഷൻ സംവിധാനത്തിലാണ് സർവിസ്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിധ്യത്തിൽ 29ന് ചേരുന്ന ഉന്നതതല യോഗം ഇരിങ്ങാലക്കുട വഴി കൂടുതൽ സർവിസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.