മേ​ള​യു​ടെ ആ​റാം ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മ​ണ്ണ് ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​ൻ രാം​ദാ​സ് ക​ട​വ​ല്ലൂ​രി​നെ പ്ര​ഫ. ഐ. ​ഷ​ൺ​മു​ഖ​ദാ​സ് ആ​ദ​രി​ക്കു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചിത്ര​മേ​ള​ക്ക് ഇ​ന്ന്​ തി​ര​ശീ​ല

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, തൃ​ശൂ​ർ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ൽ​സ​വം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.

സ​മാ​പ​ന​ദി​വ​സം രാ​വി​ലെ 10ന് ​മാ​സ് മൂ​വീ​സി​ൽ ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ സു​നി​ൽ മാ​ലൂ​രി​ന്റെ ‘വ​ല​സൈ പ​റ​വ​ക​ൾ’, തു​ട​ർ​ന്ന് 12ന് ​പ്ര​ശാ​ന്ത് വി​ജ​യ് സം​വി​ധാ​നം ചെ​യ്ത ‘ദാ​യം’ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളും വൈ​കീ​ട്ട് ആ​റി​ന് ജ​പ്പാ​നീ​സ് ചി​ത്ര​മാ​യ മോ​ൺ​സ്റ്റ​റും പ്ര​ദ​ർ​ശി​പ്പി​ക്കും. ‘മ​ണ്ണ്’ ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​ൻ രാം​ദാ​സ് ക​ട​വ​ല്ലൂ​രി​നെ പ്ര​ഫ. ഐ. ​ഷ​ൺ​മു​ഖ​ദാ​സ് ആ​ദ​രി​ച്ചു. ‘തോ​ൽ​ക്കു​ന്ന യു​ദ്ധ​ത്തി​ലെ പ​ട​യാ​ളി​ക​ൾ’ ഡോ​ക്യു​മെ​ന്റ​റി​യു​ടെ കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ബ​ക്ക​ർ മേ​ത്ത​ല, പി.​കെ. ഭ​ര​ത​ൻ, പ്ര​ഫ. ലി​റ്റി ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Irinjalakuda International Film Festival concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.