ഇ​രി​ങ്ങാ​ല​ക്കു​ട-​ബം​ഗ​ളൂ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ബു​ക്കി​ങ് തു​ട​ങ്ങി

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട -ബം​ഗ​ളൂ​രു കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ഡീ​ല​ക്സ് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സി​ന് ബു​ക്കി​ങ് ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സ​ർ​വി​സ് 17ന് ​യാ​ത്ര തു​ട​ങ്ങും.

ദി​വ​സ​വും വൈ​കീ​ട്ട് 6.15ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് തൃ​ശൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, താ​മ​ര​ശ്ശേ​രി, ക​ൽ​പ​റ്റ, മാ​ന​ന്ത​വാ​ടി, ശ്രീ​മം​ഗ​ലം, മൈ​സൂ​രു വ​ഴി പു​ല​ർ​ച്ച 6.15ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

തി​രി​കെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് രാ​ത്രി 11ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് മൈ​സൂ​രു, ഗു​ണ്ട​ൽ​പേ​ട്ട്, നി​ല​മ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, തൃ​ശൂ​ർ വ​ഴി രാ​വി​ലെ 8.25ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തും. മ​ന്ത്രി​ത​ല​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള പു​തി​യ സ​ർ​വി​സു​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - Irinjalakuda-Bangalore KSRTC Bus Service Booking started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.