Posted On
date_range Updated On
date_range ഇരിങ്ങാലക്കുടയിൽനിന്ന് നാല് കെ.എസ്.ആർ.ടി.സി ബസുകൾ കൂടി
ഇരിങ്ങാലക്കുട: ഡിപ്പോയിൽനിന്ന് നാല് കെ.എസ്ആർ.ടി.സി സർവിസുകൾ കൂടി ആരംഭിക്കാൻ തീരുമാനമായതായി മന്ത്രി ഡോ. ആർ. ബിന്ദു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണ് തീരുമാനം. ആമ്പല്ലൂർ വഴി വെള്ളാനിക്കോട്ടേക്കാണ് ഒരു സർവിസ്.
ഗുരുവായൂരിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള ഒരു സർവിസ് മൂന്നുപീടിക വഴി ഇരിങ്ങാലക്കുട ഡിപ്പോയിൽ കയറി പോകും. ഇരിങ്ങാലക്കുടക്കാരുടെ ദീർഘകാലാവശ്യമായ തൃശൂർ മെഡിക്കൽ കോളജ് ബസാണ് മറ്റൊന്ന്. യാത്രികരുടെ ആധിക്യം പരിഗണിച്ച് ബംഗളൂരുവിലേക്ക് സർവിസ് ആരംഭിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.