മിഥുൻ
Posted On
date_range Updated On
date_range ക്രിമിനൽ കേസ്; പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുനെ (37) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമക്കേസ് ഉൾപ്പെടെ എട്ട് കേസിൽ മിഥുന് പ്രതിയാണ്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടതിനെത്തുടർന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.