അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മാ​ല മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മം


ഇ​രി​ങ്ങാ​ല​ക്കു​ട: ക്ഷേ​ത്ര​ദ​ര്‍ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ അ​മ്മ​ക്കും മ​ക​ള്‍ക്കും നേ​രെ മാ​ല​മോ​ഷ​ണ​ശ്ര​മം. മോ​ഷ്​​ടാ​വി​നെ ക​ണ്ട് ജാ​ഗ്ര​ത​പാ​ലി​ച്ച​തി​നാ​ല്‍ മാ​ല ന​ഷ്​​ട​പ്പെ​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ഒാ​ടെ​യാ​ണ് സം​ഭ​വം. കൂ​ട​ല്‍മാ​ണി​ക്യ​ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​നം​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ട​ക്കേ​ക്ക​ര ലൈ​നി​ലെ രാ​ധേ​ഷ് മേ​നോ‍െൻറ ഭാ​ര്യ മാ​യ​ക്കും മ​ക​ള്‍ക്കും നേ​രെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ്​​ടാ​വ് പി​റ​കെ ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട മാ​യ​യും മ​ക​ളും മാ​ല​യി​ല്‍ മു​റു​ക്കെ പി​ടി​ച്ചി​രു​ന്നു. മ​ഹാ​ത്മാ ലൈ​ബ്ര​റി പ​രി​സ​ര​ത്ത് ആ​ളൊ​ഴി​ഞ്ഞ​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​ശ്ര​മം.

എ​ന്നാ​ല്‍, ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ര്‍ന്ന് മോ​ഷ്​​ടാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ല്‍ സ്ഥാ​പി​ച്ച സി.​സി.​ടി.​വി​യി​ൽ മോ​ഷ്​​ടാ​വി‍െൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.