സതീഷ്
Posted On
date_range Updated On
date_range 14കാരിക്ക് പീഡനം: പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
ഇരിങ്ങാലക്കുട: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2.20 ലക്ഷം രൂപ പിഴയും വിധിച്ചു. മതിലകം സൂനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ സനാഥൻ എന്ന സതീഷിനെയാണ് (40) ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം ഒരു വർഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതക്ക് നൽകണം.
മതിലകം എസ്.ഐ ആയിരുന്ന കെ.എസ്. സൂരജ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ ആയിരുന്ന എ. അനന്തകൃഷ്ണനാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. ആർ. രജനി പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.