രാഹുൽ
Posted On
date_range Updated On
date_range യുവാവിന് കുത്തേറ്റ സംഭവം: ഒരാൾകൂടി പിടിയിൽ
കേച്ചേരി: മണലി തെങ്ങ് കോളനിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ചൂണ്ടൽ പാറന്നൂർ കല്ലിങ്ങൽ വീട്ടിൽ രാഹുലിനെയാണ് (26) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മണലി തെങ്ങ് കോളനിയിലെ പാനംപാട്ട് വീട്ടിൽ പ്രദീപിന് (25) കുത്തേറ്റ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നേരത്തേ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേർ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.