Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും
തൃശൂർ: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് നെടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. നെടുപുഴ പെരിഞ്ചേരി ചുള്ളിയിൽ ഉണ്ണികൃഷ്ണനാണ് പ്രതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ച് നഗ്നത പ്രദർശിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എ.സി.പി കെ.കെ. സജീവ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 16 സാക്ഷികളെ വിസ്തരിച്ച് 23 രേഖകൾ ഹാജരാക്കി. പോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.