തൃശൂർ: ജീവലോകത്തിലെ ഏറ്റവും വൈവിധ്യമുള്ളതും പ്രധാനമായും രാത്രിസഞ്ചാരികളുമായ ഷഡ്പദങ്ങളായ നിശാശലഭങ്ങളെ അറിയാനും അവരുടെ വൈവിധ്യം കണ്ടെത്താനും ആഗ്രഹമുണ്ടെങ്കിൽ ഇതാണ് അവസരം. നാഷനൽ മോത്ത് വീക്ക് 2021െൻറ ഭാഗമായി കേരളത്തിൽ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വെബിനാറുകളും പഠനക്ലാസുകളും നടന്നുവരുകയാണ്. രാത്രി ശലഭങ്ങളെ നിരീക്ഷിക്കാനുള്ള ഇവൻറുകളും സംഘടിപ്പിച്ചുവരുന്നു.
മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ എഴുപതോളം ശലഭനിരീക്ഷകരുടെ അറുനൂറോളം ഒബ്സർവേഷനുകളിൽ നിന്നായി 175ഓളം നിശാശലഭങ്ങളെ രേഖപ്പെടുത്തിക്കഴിഞ്ഞു. രാത്രിയിൽ നിശാശലഭങ്ങൾ വെളിച്ചത്തിൽ ആകൃഷ്ടരായി നമ്മുടെ വീടുകളിൽ എത്തുേമ്പാൾ ഫോട്ടോ എടുക്കുക. േപ്ല സ്റ്റോറിലും ഐ.എസ്സിലും ലഭ്യമായ ഐനാചുറലിസ്റ്റ് ആപ് ഉപയോഗിച്ച് ഏതൊരാൾക്കും വീട്ടിൽ വിരുന്നുവരുന്ന നിശാശലഭങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. വിശദാംശങ്ങൾ https://nationalmothweek.org/ , http://www.kbmn.in/nmw/ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
നിശാശലഭങ്ങളെ തിരിച്ചറിയാൻ നിരവധി സിറ്റിസൻ സയൻസ് പോർട്ടലുകളുണ്ട്. iNaturalist, India Biodiversity Portal തുടങ്ങിയ സിറ്റിസൻ സയൻസ് പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് നിശാശലഭ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. അവിടെയുള്ള വിദഗ്ധരുടെ സഹായത്തോടെ അവയെ തിരിച്ചറിയാം. കൂടാതെ നിങ്ങളുടെ ചിത്രങ്ങൾ കാലങ്ങളോളം അവിടെ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.