പ്ലസ് ടുവിന് എ പ്ലസ് കരസ്ഥമാക്കിയ ചാലിശേരി ഭാഗ്യക്ക് വീടൊരുങ്ങുന്നു
പെരുമ്പിലാവ്: ഇക്കുറി പ്ലസ് ടുവിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥിനിക്ക് ഇരട്ടി മധുരം. സ്വന്തമായി വീടില്ലാതിരുന്ന ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഭാഗ്യക്കാണ് സുരക്ഷിതമായി അന്തിയുറങ്ങാൻ വീടൊരുങ്ങുന്നത്.
സി.പി.എം ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയാണ് വീട് നിർമിക്കുന്നത്. ചാലിശ്ശേരി കുന്നത്തേരി ഐനിപ്പുള്ളി ബാബുവിെൻറ മകളാണ് ഭാഗ്യ.
ഓലമേഞ്ഞ വീടിനകത്താണ് ചുമട്ടുതൊഴിലാളിയായ ബാബുവും ഭാര്യയും രണ്ട് പെൺമക്കളും താമസിക്കുന്നത്. നിർഭയം അന്തിയുറങ്ങാൻ വീട് എന്ന സ്വപ്നമായിരുന്നു ഭാഗ്യക്ക് ഉണ്ടായിരുന്നത്.
പ്ലസ് ടുവിൽ എ പ്ലസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചതോടെ വീട് എന്ന സ്വപ്നവും യാഥാർഥ്യമാവുകയാണ്. തറപണി നേരേത്ത ബാബു പൂർത്തിയാക്കിയിരുന്നു. ഓണത്തിന് മുമ്പ് ഏറക്കുറെ പണികൾ പൂർത്തികരിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നത്.
പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ലീഡറായ ഭാഗ്യ 96 ശതമാനം മാർക്ക് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. എൻ.എസ്.എസ് വളൻറിയർ കൂടിയായ വിദ്യാർഥിനി പത്താം തരത്തിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
ഭാഗ്യക്ക് ഐ.എ.എസിന് പോകാനാണ് ആഗ്രഹം. ബിരുദ പഠനത്തോടൊപ്പം സിവിൽ സർവിസ് കോച്ചിങ് നടത്തണമെന്ന മോഹവുമുണ്ട്. തുടർ പഠനത്തിന് സ്കൂൾ അധ്യാപകർ, പി.ടി.എ, പൂർവ വിദ്യാർഥി കൂട്ടായ്മ എന്നിവർ സഹായിക്കാൻ മുന്നോട്ടു വരുന്നുണ്ട്.
വീടിെൻറ കട്ടില വെപ്പിൽ സി.പി.എം ഏരിയ സെൻറർ അംഗം പി.ആർ. കുഞ്ഞുണ്ണി, ലോക്കൽ സെക്രട്ടറി ടി.എം. കുഞ്ഞുകുട്ടൻ, പി.വി. രജീഷ്, വി.എസ്. ശിവാസ്, ബ്രാഞ്ച് സെക്രട്ടറി കെ.കെ. മുരളി, കെ.പി. സുനിത, ടി.പി. ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.