ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ കാ​ന്റീ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന

ചെ​ന്ത്രാ​പ്പി​ന്നി: ആ​രോ​ഗ്യ ജാ​ഗ്ര​ത ഹെ​ൽ​ത്തി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചാ​മ​ക്കാ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ശു​ചി​ത്വം, കു​ടി​വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം, ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ​രി​പാ​ല​നം, പാ​ച​ക പു​ര​യി​ലെ ശു​ചി​ത്വം, പാ​ച​ക-ഭ​ക്ഷ​ണ വി​ത​ര​ണ ജീ​വ​ന​ക്കാ​രു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ന്നി​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജൈ​വ - അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​ബി​ഞ്ചു ജേ​ക്ക​ബ്, വി.​എം. ലി​നി, എ.​എ​സ്. ര​ബി​ത, കെ.​എ​സ്. ആ​ന​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ളും കൈ​മാ​റി. പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്ന് പ്ര​ാദേ​ശി​ക പൊ​തു​ജ​നാ​രോ​ഗ്യ മേ​ധാ​വി ഡോ. ​ആ​ർ. രാ​ഗി അ​റി​യി​ച്ചു. 

Tags:    
News Summary - Health check-up by the health department in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.