ഗുരുവായൂരിലെ ദീപസ്തംഭം, സർ സി. ശങ്കരൻ നായർ

ഗുരുവായൂരിലെ ദീപസ്തംഭത്തിന് 111 വയസ്സ്​

ഗുരുവായൂർ: ക്ഷേത്രത്തിനു മുന്നിലെ ദീപസ്തംഭത്തിന് ചിങ്ങം ഒന്നിന് 111 വയസ്സ്. 1909 ചിങ്ങം ഒന്നിനാണ് ദീപസ്തംഭം പ്രതിഷ്ഠിച്ചത്. മലയാളിയായ ഏക എ.ഐ.സി.സി പ്രസിഡൻറ് എന്ന ബഹുമതി‍യുള്ള സർ സി. ശങ്കരൻ നായരാണ് ത​െൻറ പിതാവ് തഹസിൽദാറായിരുന്ന മമ്മായില്‍ രാമുണ്ണിപ്പണിക്കരുടെ സ്മരണക്ക്​ ദീപസ്തംഭം വഴിപാടായി നൽകിയത്. അന്നത്തെ ക്ഷേത്രം കാര്യസ്ഥൻ കോന്തി മേനോ​െൻറ താൽപര്യമായിരുന്നു ഇതിന് പിന്നിൽ. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വലിയ ദീപസ്തംഭം വേണമെന്ന് കോന്തി മേനോന് ആഗ്രഹം ഉദിച്ചത് തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വിളക്ക് കണ്ടാണ്.

327 തിരികൾ തെളിക്കാവുന്ന ഗുരുവായൂരിലെ ദീപസ്തംഭത്തിന് 13 നിലകളാണുള്ളത്. ഇതിന് വേണ്ടി വന്ന ചിലവും കോന്തി മേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. വിളക്കിന് മാത്രം 1888 രൂപയും ആറ് അണയും തറ മുതലായവ അടക്കം ആകെ ​െചലവ് 2191 രൂപയും നാല് അണയുമാണ്​. വിഷ്ണുവി​െൻറ അവതാരങ്ങളിലൊന്നായി വിശ്വസിക്കുന്ന ആമയുടെ രൂപത്തിന് മുകളിലായി സ്ഥാപിച്ച ദീപസ്തംഭത്തി​െൻറ മുകളിലായി വിഷ്ണുവാഹനമായ ഗരുഡ​െൻറ രൂപവുമുണ്ട്.

മഹാകവി ഉള്ളൂർ, കൊട്ടാരത്തിൽ ശങ്കുണ്ണി, പെട്ടരഴിയത്ത് രാമനെളയത്, ശ്രീകൃഷ്ണപുരത്ത് രാമവാര്യർ, കുണ്ടൂർ നാരായണമേനോൻ എന്നിവർ ഈ ദീപസ്തംഭത്തെ പുകഴ്ത്തി കവിതകളെഴുതിയിട്ടുണ്ട്. ക്ഷേത്രത്തിലെ വഴിപാടുകളിൽ ഒന്നാണ് കിഴ​േക്കനടയിലെ വലിയ ദീപസ്തംഭം തെളിക്കൽ.

1897ൽ മഹാരാഷ്​ട്രയിലെ അമരാവതിയിൽ നടന്ന 13ാം കോൺഗ്രസ് സമ്മേളനത്തിലാണ്​ ശങ്കരൻ നായർ എ.ഐ.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്​.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.