സഞ്ജയ്
ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കല്ലേറ്റുംകര താക്കോൽക്കാരൻ വീട്ടിൽ രാജുവിൽനിന്നും (61) ഒരുകോടിയിലധികം രൂപ തട്ടിയ കേസിൽ കമീഷന് പറ്റിയ കോയമ്പത്തൂർ മരുതംനഗർ സ്വദേശി സഞ്ജയിനെ (26) ഇരിങ്ങാലക്കുട റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജുവിന്റെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് പല തവണകളായി 1,06,75,000 രൂപ നിക്ഷേപം നടത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള പരസ്യവും ലിങ്കും കണ്ട് ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു വാട്സ് ആപ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെ വിളിച്ച് പറഞ്ഞ് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപിപ്പിച്ചത്.
തട്ടിയെടുത്ത പണത്തിൽനിന്ന് 21,52,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമീഷൻ കൈപ്പറ്റിയതിനാണ് കോയമ്പത്തൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്ജി, സബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗീസ്, സിവിൽ പൊലീസ് ഓഫിസർ സി.എസ്. ശ്രീയേഷ്, ടെലി കമ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫിസർ ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.