ചെ​റാ​യി​യി​ൽ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

ചെ​റാ​യി​യി​ൽ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

പു​ന്ന​യൂ​ർ​ക്കു​ളം: ചെ​റാ​യി​യി​ൽ അ​ണ്ട​ത്തോ​ട് ചാ​ലി​ൽ നി​ഷാ​ദി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഇ​രു സം​ഘ​ത്തി​ൽ നി​ന്നും നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​റാ​യി നാ​ല​ക​ത്ത് ഷ​ഫീ​ർ (27), പാ​ല​പ്പെ​ട്ടി ചോ​ഴി​യാ​ര​ക​ത്ത് ഷാ​ഹു​ൽ ഹ​മീ​ദ് (26), അ​യി​രൂ​ർ തോ​ണി​ക്ക​ട​വി​ൽ സ​ലീം (30), ത​ങ്ങ​ൾ​പ്പ​ടി 310 റോ​ഡ് മാ​ളി​യേ​ക്ക​ൽ താ​രി​ഖ് (18) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ചെ​റാ​യി​യി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൾ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ണ്ട​ത്തോ​ട് ചാ​ലി​ൽ നി​ഷാ​ദി​നാ​ണ് (34) കു​ത്തേ​റ്റ​ത്.

സാ​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ൾ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ ഷ​ഫീ​ർ, സ​ലീം എ​ന്നി​വ​രെ​യും ഷ​ഫീ​റി​ന്റെ പ​രാ​തി​യി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്, താ​രി​ഖ് എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്റ് ചെ​യ്തു.

Tags:    
News Summary - Four people arrested in the incident of stabbing a youth in Cherayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.