ത​ളി​ക്കു​ളം ഹൈ​സ്കൂ​ളി​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ൽ

തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

തളിക്കുളം: ദേശീയപാതയിൽ തളിക്കുളം ഹൈസ്കൂളിന് മുൻവശം കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. നിലമ്പൂർ ചേനപ്പുറം ജിനേഷ് (36), ഞാവക്കാല മാരാത്തർ വീട്ടിൽ ഷാജി (46), സുധീബ്, കാട്ടൂർ നെടുപുരക്കൽ മുഹമ്മദ്‌ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം. ഇരു കാറുകളും നേർക്കുനേരെയാണ് കൂട്ടിയിടിച്ചത്. കാറുകളുടെ മുൻഭാഗം നിശ്ശേഷം തകർന്നു. ഓടിക്കൂടിയവരും ആക്ട്സ് പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags:    
News Summary - Four injured in Thalikulam car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.