സെൽവമണി
തൃശൂർ: വിൽപനക്ക് കഞ്ചാവ് സൂക്ഷിച്ച തമിഴ്നാട് സ്വദേശിക്ക് അഞ്ചുവർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. തമിഴ്നാട് തേനി ഭദ്രകാളിയമ്മൻ കോവിൽ സെൽവമണിയെ (സെൽവൻ -55) ആണ് തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 2015 മാർച്ച് ആറിന് തൃപ്രയാര്‍ പോളിടെക്നിക്കിന് സമീപത്തെ ടിപ്പു സുല്‍ത്താന്‍ റോഡില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വലപ്പാട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ആര്. രതീഷ്കുമാറാണ് കേസില്‍ തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് ഏഴ് തൊണ്ടിമുതലുകളും 10 രേഖകളും ഹാജറാക്കി. എട്ട് സാക്ഷികളെയും വിസ്തരിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനിൽ കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.