തൊ​ണ്ണൂ​റ്റി​യ​ഞ്ചാം വ​യ​സ്സി​ലും ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഗ്രാ​മ സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത അ​മ്മു അ​മ്മ​യെ പ്ര​സി​ഡ​ൻ​റ് റം​ല വീ​രാ​ൻ​കു​ട്ടി ആ​ദ​രി​ക്കു​ന്നു

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി വി​ളി​ച്ചോ​തി അ​മ്മു​അ​മ്മ; 95ാം വ​യ​സ്സി​ലും ഗ്രാ​മ​സ​ഭ​യി​ൽ

പെ​രു​മ്പി​ലാ​വ്: ജ​നാ​ധി​പ​ത്യ​ത്തി​ന്റെ യ​ഥാ​ർ​ഥ ശ​ക്തി ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണെ​ന്ന് ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച് 95ാം വ​യ​സ്സി​ലും ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത് മാ​തൃ​ക​യാ​കു​ക​യാ​ണ് ക​വു​ക്കോ​ട് ക​ണ്ട​ത്ത് വ​ള​പ്പി​ൽ അ​മ്മു അ​മ്മ. കാ​ഴ്ച​പ​രി​മി​തി​യെ അ​തി​ജീ​വി​ച്ച് ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത ക​വു​ക്കോ​ട് കൊ​ല്ല​ഴി​പ​റ​മ്പി​ൽ പ്ര​ഗ​ൽ​ഭ ത​ബ​ലി​സ്റ്റ് മു​കു​ന്ദ​ന്റെ സാ​ന്നി​ധ്യ​വും ഗ്രാ​മ​സ​ഭ​യെ വേ​റി​ട്ട​താ​ക്കി. ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് ക​വു​ക്കോ​ട് മ​ദ്റ​സ​യി​ൽ ന​ട​ന്ന ഗ്രാ​മ​സ​ഭ​യി​ലാ​ണ് ഇ​രു​വ​രും അ​പൂ​ർ​വ സാ​ന്നി​ധ്യ​മാ​യ​ത്.

വാ​ർ​ഡ് അം​ഗം എ. ​വി​ജ​യ​ൻ ഗ്രാ​മ​സ​ഭ​യു​ടെ നോ​ട്ടി​സ് വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കി​യ​പ്പോ​ൾ ത​ന്നെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​വ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ച് സ​ഭ​യി​ലെ​ത്തി​യ വ​യോ​ധി​ക​യെ നി​റ​കൈ​യ​ടി​ക​ളോ​ടെ നാ​ട്ടു​കാ​ർ വ​ര​വേ​റ്റു.

ശാ​രീ​രി​ക പ​രി​മി​തി​ക​ളെ ആ​ത്മ​വി​ശ്വാ​സ​വും ക​ലാ​പ്ര​തി​ഭ​യും കൊ​ണ്ട് മ​റി​ക​ട​ന്ന ഗ്രാ​മ​സ​ഭ​യി​ലെ​ത്തി​യ പ്ര​ഗ​ൽ​ഭ ത​ബ​ല​യി​സ്റ്റ് കൊ​ല്ല​ഴി​പ​റ​മ്പി​ൽ മു​കു​ന്ദ​നും സ​മൂ​ഹ​ത്തി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ​യും പൊ​തു​കാ​ര്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും മാ​നി​ച്ച് അ​മ്മു​അ​മ്മ, മു​കു​ന്ദ​ൻ എ​ന്നി​വ​രെ ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ല വീ​രാ​ൻ​കു​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സു​ധീ​ഷ് കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ എ. ​വി​ജ​യ​ൻ എ​ന്നി​വ​ർ പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

Tags:    
News Summary - ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി വി​ളി​ച്ചോ​തി അ​മ്മു​അ​മ്മ; 95ാം വ​യ​സ്സി​ലും ഗ്രാ​മ​സ​ഭ​യി​ൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.