അ​ത്താ​ണി റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന​ടി​യി​ലുണ്ടായ അ​ഗ്നി​ബാ​ധ

റെയിൽവേ മേൽപാലത്തിനടിയിലെ പറമ്പിൽ അഗ്നിബാധ

വടക്കാഞ്ചേരി: അത്താണി റെയിൽവേ മേൽപാലത്തിനടിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ വൻ അഗ്നിബാധ. റെയിൽവേ ട്രാക്കിനോട് ചേർന്ന പ്രദേശത്തെ തീപിടിത്തം പരിഭ്രാന്തി പരത്തി.

ആനേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് പിറക് വശത്താണ് സംഭവം. ഉണങ്ങിയ പുല്ലുകളും അടിക്കാടുകളും കത്തിനശിച്ചു. വടക്കാഞ്ചേരിയിൽനിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തേ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. കഴിഞ്ഞ വർഷവും മേഖലയിൽ സമാനമായ രീതിയിൽ അഗ്നിബാധയുണ്ടായിരുന്നു.

Tags:    
News Summary - Fire broke out in the field under the railway Overbridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.