അണ്ടത്തോട്: പാപ്പാളി മരമില്ലില്‍ തീപിടിത്തത്തിൽ യന്ത്രങ്ങളും മരഉരുപ്പടികളും അഗ്നിക്കിരയായി. ദേശീയപാതയോരത്തെ വുഡ് ഹൗസ് മില്ലില്‍ തിങ്കളാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം. മരം മുറിക്കുന്ന മൂന്ന് യന്ത്രങ്ങളും പൊടി കളയുന്ന യന്ത്രവും ഏതാനും മരഉരുപ്പടികളുമാണ് അഗ്നിക്കിരയായത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകട കാരണം അറിവായിട്ടില്ല.
സംഭവസമയം അതുവഴി പോയ മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. മത്സ്യബന്ധനത്തിന് പൊന്നാനി ഹാര്‍ബറിലേക്ക് പോയ അല്‍ഖോര്‍ വള്ളത്തിലെ തൊഴിലാളികളായ മന്ദലാംകുന്ന് പുതുപാറക്കല്‍ റസാഖ്, മാനാത്തുപറമ്പില്‍ നൂറുദ്ദീന്‍, പുളിക്കല്‍ ഷിഹാബ് എന്നിവരാണ് സമീപത്തെ വീടുകളില്‍നിന്ന് വെള്ളം എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഗുരുവായൂരില്‍നിന്ന് അഗ്നിരക്ഷസേന എത്തിയാണ് തീ പൂർണമായി അണച്ചത്. മരഉരുപ്പടികളിലേക്ക് തീ ആളും മുമ്പ് അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മൂവാറ്റുപുഴ സ്വദേശി മൊയ്തീനാണ് 15 വര്‍ഷമായി മില്ല് വാടകെക്കടുത്ത് നടത്തുന്നത്. നാലുവര്‍ഷത്തിനിടെ നാലുതവണ മില്ലിനു തീപിടിച്ചിരുന്നു. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.