തൃശൂർ: പുതിയ കെ.പി.സി.സി പ്രസിഡൻറിനെ നിയമിച്ച് എല്ലാ തലങ്ങളിലും പുനഃസംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ ഇഷ്ടത്തിനൊത്ത് മണ്ഡലം പ്രസിഡൻറിനെ മാറ്റി നിയമിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ നേതാക്കളുടെ പോര്.
പൊട്ടിത്തെറി സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തുകയും ചെയ്തു. നടപടിയെ അതിരൂക്ഷമായി വിമർശിച്ച് കെ.പി.സി.സി സെക്രട്ടറി തന്നെ പരസ്യമായി പ്രതികരിച്ചു. അന്നമനട മണ്ഡലം പ്രസിഡൻറ് എം.യു. കൃഷ്ണകുമാറിനെ മാറ്റിയതിനെ ചൊല്ലിയാണ് തർക്കം. കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസനാണ് നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ഇതോടെ കൂടുതൽ നേതാക്കളും പ്രവർത്തകരും പിന്തുണയുമായെത്തി. കൃഷ്ണകുമാറിനെ മാറ്റി പകരം നിർമൽ പാത്താടനെ പ്രസിഡൻറാക്കുകയായിരുന്നു. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കോൺഗ്രസിന് ലീഡ് ലഭിച്ച ഏക മണ്ഡലമാണ് അന്നമനട. കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയുമായ ടി.യു. രാധാകൃഷ്ണെൻറ താൽപര്യപ്രകാരമാണ് കൃഷ്ണകുമാറിനെ മാറ്റിയതെന്നാണ് ആക്ഷേപം.
ഇത് മറ്റൊന്നും ആലോചിക്കാതെ ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് നടപ്പിലാക്കുകയായിരുന്നുവത്രെ. പുനഃസംഘടന നടക്കാനിരിക്കെ ഇങ്ങനെ ചെയ്തത് അംഗീകരിക്കാനാവില്ലെന്ന വിമർശനമാണ് ശ്രീനിവാസെൻറ നേതൃത്വത്തിൽ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.