അ​ശ്വ​തി കൃ​ഷ്ണ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കി​ട​യി​ൽ കാ​ൽ​കൊ​ണ്ട് ഫ​ഹ​ദ് ഫാ​സി​ലി​െൻറ ചി​ത്രം തീ​ർ​ത്ത​പ്പോ​ൾ

നൃത്തച്ചുവടുകൾക്കിടെ കാൽകൊണ്ട് ഫഹദ് ഫാസിലി​െൻറ ചിത്രം തീർത്ത് അ​ശ്വ​തി

കൊ​ടു​ങ്ങ​ല്ലൂ​ർ: നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കി​ട​യി​ൽ കാ​ൽ​കൊ​ണ്ട് ഫ​ഹ​ദ് ഫാ​സി​ലി​െൻറ ചി​ത്രം തീ​ർ​ത്ത് നി​യ​മ വി​ദ്യാ​ർ​ഥി​നി അ​ശ്വ​തി കൃ​ഷ്ണ. ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യാ​ണ് ചി​ത്ര​ക​ല​യു​ടെ​യും നൃ​ത്ത​ക​ല​യു​ടെ​യും അ​പൂ​ർ​വ സ​മ​ന്വ​യ​മൊ​രു​ക്കി​യ​ത്. ആ​ഗ​സ്​​റ്റ്​ എ​ട്ടി​നാ​ണ് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി‍െൻറ പി​റ​ന്നാ​ള്‍.

എ​ട്ട​ടി വ​ലു​പ്പ​മു​ള്ള തു​ണി​യി​ല്‍ അ​ക്രി​ലി​ക് ക​ള​ര്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ശ്വ​തി കൃ​ഷ്ണ​യു​ടെ ഇ​ന്ദ്ര​ജാ​ലം. ന​ര്‍ത്ത​കി​യും ചി​ത്ര​കാ​രി​യു​മാ​യ അ​ശ്വ​തി നൃ​ത്ത​വും ചി​ത്ര​ക​ല​യും കൂ​ട്ടി​ച്ചേ​ര്‍ത്ത്​ പാ​ദം ഉ​പ​യോ​ഗി​ച്ച് സ്​​റ്റെ​ന്‍സി​ല്‍ രൂ​പ​ത്തി​ലാ​ണ് ഫ​ഹ​ദി‍െൻറ ചി​ത്രം വ​ര​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ര്‍ എ​ടു​ത്ത്‌ വീ​ടി‍െൻറ മു​ക​ളി​ലെ സി​റ്റൗ​ട്ടി​ല്‍ ​െവ​ച്ചാ​ണ് ഈ ​ചി​ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

കാ​ലു​കൊ​ണ്ട്‌ ചി​ത്രം വ​ര​യും നൃ​ത്ത​വും ഒ​രു​മി​ച്ച്​ ചെ​യ്യു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. പെ​യി​ൻ​റി​ന് മു​ക​ളി​ല്‍ നി​ന്നു​കൊ​ണ്ട് നൃ​ത്തം ചെ​യ്യു​ന്ന​തി​നാ​ൽ തെ​ന്നി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. പ​രി​മി​തി​ക​ളി​ല്‍ നി​ന്നു​കൊ​ണ്ട് പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്രം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ തി​രു​വ​ള്ളൂ​ര്‍ മാ​ട​വ​ന​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ശ്വ​തി മാ​ള പൊ​യ്യ​യി​ലെ എ.​ഐ.​എം ലോ ​കോ​ള​ജി​ലെ നാ​ലാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​നി​യാ​ണ്. ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ ഡാ​വി​ഞ്ചി സു​രേ​ഷി‍െൻറ സ​ഹോ​ദ​ര​ൻ ഡാ​വി​ഞ്ചി ഉ​ണ്ണി​കൃ​ഷ്ണ‍െൻറ​യും ശോ​ഭ​യു​ടെ​യും ര​ണ്ട്​ മ​ക്ക​ളി​ല്‍ മൂ​ത്ത​വ​ളാ​ണ്. നൃ​ത്ത​രൂ​പം കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി​യ​ത് പ്ര​ജീ​ഷ് ട്രാ​ന്‍സ് മാ​ജി​ക് ആ​ണ്.

Tags:    
News Summary - Fahad Fazli's picture with feet during the dance steps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.