ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തന ഉദ്ഘാടന വേദിയിൽ മേയർ അജിത ജയരാജൻ സംസാരിക്കുന്നു

തൃശൂർ നഗരത്തിൽ ഇ.എം.എസ് സ്‌ക്വയർ യാഥാർഥ്യമാവുന്നു

തൃശൂർ: കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്‍റെ സ്മരണയ്ക്കായി തൃശൂർ നഗരത്തിൽ നിർമ്മിക്കുന്ന ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ വിശിഷ്ടാതിഥിയായി.

ഇ.എം.എസിന്‍റെ കോളജ് വിദ്യാഭ്യാസ കാലം തൃശൂർ സെന്‍റ് തോമസ് കോളജിലായിരുന്നു. 30 സെന്‍റ് ഭൂമിയിൽ ഒരു കോടി രൂപ ചെലവിലാണ് മൂന്ന് ഘട്ടമായി ഇ.എം.എസ് സ്‌ക്വയർ നിർമ്മിക്കുന്നത്. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ എം.എൽ റോസി, ശാന്ത അപ്പു, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, സതീഷ് ചന്ദ്രൻ, ജ്യോതിലക്ഷ്മി എന്നിവർ സന്നിഹിതരായി.

Tags:    
News Summary - EMS Square in Thrissur City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT