അ​മ്പ​നോ​ളി​യി​ല്‍ കാ​ട്ടാ​ന വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​നോ​ളി, പോ​ത്ത​ന്‍ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന ഭീ​ഷ​ണി വ​ര്‍ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​മ്പ​നോ​ളി​യി​ലെ ചേ​ന​ത്തു​പ​റ​മ്പി​ല്‍ ജോ​യി​യു​ടെ കൃ​ഷി​തോ​ട്ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ കു​ല വ​ന്ന നി​ര​വ​ധി നേ​ന്ത്ര​വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചു.

കാ​ട്ടാ​ന​ക​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മ​ട​പ്പാ​ട്ട് അ​ധി​കൃ​ത​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി.

Tags:    
News Summary - elephant destroyed crops in ambanoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.