representational image
Posted On
date_range Updated On
date_range ആനമല റോഡിൽ കാറിന് നേരെ കാട്ടാന ആക്രമണം
അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാന പാതയിൽ മലക്കപ്പാറക്കും വാഴച്ചാലിനുമിടയിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു. എറണാകുളം സ്വദേശി അനീഷും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. കാടിനുള്ളിൽനിന്ന് ഇറങ്ങിയ കാട്ടാന തുമ്പിക്കൈ കൊണ്ട് കാറിന്റെ ബോണറ്റിൽ അടിച്ചു. വാഹനം പുറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.