Posted On
date_range Updated On
date_range എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ബജറ്റ്; പാർപ്പിട പദ്ധതിക്ക് ഊന്നൽ
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 39,92,63,472 രൂപ വരവും 39,11,33,540 രൂപ ചെലവും 81, 29, 932 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചത്.
പാർപ്പിട പദ്ധതിക്ക് 2,90,000,00 രൂപ, തൊഴിലുറപ്പ് പദ്ധതിക്ക് നാലുകോടി, പൊതു കെട്ടിടങ്ങൾക്ക് 1.36 കോടി, റോഡ് നിർമാണത്തിന് 5,50,32,000 ശുചിത്വത്തിന് 36,13,500, കോസ്റ്റൽ പാർക്ക് നിർമാണത്തിന് 55 ലക്ഷം, വെള്ളക്കെട്ട് പരിഹാരത്തിന് 36 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ബജറ്റവതരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.