തൃശൂർ: ദിവാൻജിമൂലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സ്ഥിരം കുറ്റവാളി തിരുവനന്തപുരം കുരിയാത്തി മുടുമ്പിൽ വീട്ടിൽ മഹേഷിനെ (38) റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ആന്ധ്ര സ്വദേശി ബോയ രാമകൃഷ്ണയെ (36) ആണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴുത്തിനും കൈക്കും വെട്ടേറ്റ ബോയ രാമകൃഷ്ണ മുളങ്കുന്നത്തുകാവ് ഗവ. മെഡി. കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, സ്ഥിരം കുറ്റവാളികളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറിയ ദിവാൻജിമൂല-പൂത്തോൾ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കൺട്രോൾ റൂം, വെസ്റ്റ് പൊലീസുകാർ ഇടവിട്ട് ഇവിടങ്ങളിൽ പട്രോളിങ് നടത്തും.
നഗരത്തിൽ കൂടുതൽ പരിശോധനകളും നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. രാത്രികാല പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം ദിവാൻജിമൂല-പൂത്തോൾ റോഡിലായി രണ്ട് സംഭവങ്ങളാണുണ്ടായത്. രണ്ടും കൊലപാതക ശ്രമങ്ങളായിരുന്നു. ഒരാഴ്ചക്കിടയിൽ ഒരു കൊലപാതകമടക്കം മൂന്ന് സംഭവങ്ങളുണ്ടായി. പിടിച്ചുപറി, ലഹരി കൈമാറ്റം തുടങ്ങി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായി ദിവാൻജിമൂല മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.