എരുമപ്പെട്ടി: വ്യക്തി വിരോധം തീർക്കാൻ സ്‌കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ. മലപ്പുറം ആലംകോട് കക്കടിപ്പുറം സ്വദേശി വടക്കേപുരക്കൽ വീട്ടിൽ രാജേന്ദ്രനെയാണ് (39) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‍തത്.
വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ കടങ്ങോട് കിഴക്കുംമുറിയിൽ ദിലീപിന്‍റെ വീടിന്റെ പോർച്ചിൽ നന്നാക്കാനായി കൊണ്ടുവന്ന് നിർത്തിയ സ്കൂട്ടറാണ് പ്രതി തിങ്കളാഴ്ച പുലർച്ചെ മൂന്നിന് കത്തിച്ചത്. പോർച്ചിൽ ഉണ്ടായിരുന്ന മറ്റൊരു ബൈക്കും ഭാഗികമായി കത്തിയിരുന്നു. വീട്ടുകാർ പെട്ടെന്ന് അറിഞ്ഞതിനാൽ തീ കൂടുതൽ പടരാതെ അണക്കാൻ കഴിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.