െവെദ്യുതി ബന്ധം വിച്ഛേദിച്ച ചെമ്പൂക്കാവിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസ്
തൃശൂര്‍: വൈദ്യുതി കുടിശ്ശിക ആരോപിച്ച് ചെമ്പൂക്കാവിലെ പൊതുമരാമത്ത് ഓഫിസിലെ ഫ്യൂസ് കോർപറേഷന് വൈദ്യുതി വിഭാഗം ഊരി. ഇതോടെ രാവിലെ 10 മുതല്‍ പി.ഡബ്ല്യു.ഡി ഓഫിസ് ഇരുട്ടിലായി. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, സബ് ഡിവിഷന്, പുഴയ്ക്കല്‍ വിഭാഗം തുടങ്ങി അഞ്ച് ഓഫിസുകളാണ് ഇരുട്ടിലായത്.
2018 മുതലുള്ള വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്നായിരുന്നു കോര്പറേഷന് വൈദ്യുതി വിഭാഗത്തിെൻറ ആരോപണം. എന്നാല്‍, 2020 സെപ്റ്റംബര്‍ വരെയുള്ള വൈദ്യുതി ബില്‍ കൃത്യമായി പി.ഡബ്ല്യു.ഡി വിഭാഗം അടച്ചിരുന്നു. കോര്‍പറേഷനിലെ സാങ്കേതിക തകരാറുകള്‍ കാരണം ഇക്കാര്യം അറിയാതെയാണ് ഫ്യൂസ് ഊരിയത്. വൈകീട്ട് മൂന്നോടെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ 2020ല്‍ അവസാനമടച്ച വൈദ്യുതി ബില്ലിെൻറ രസീതുമായി കോര്പറേഷന് വൈദ്യുതി വിഭാഗത്തിലെത്തി കാര്യങ്ങള്‍ വിശദമാക്കിയതോടെ കോർപറേഷന് വൈദ്യുതി വിഭാഗം തെറ്റ് തിരിച്ചറിയുകയും 3.30ഓടെ ഫ്യൂസ് കുത്തി വൈദ്യുതി അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.