കാട്ടൂര്‍: കോവിഡ് പ്രോട്ടോകോള്‍ പാലിക്കാൻ കാട്ടൂർ ബസാറില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പഞ്ചായത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെച്ചൊല്ലി തര്‍ക്കം.
നിയന്ത്രണം മൂലം കാട്ടൂര്‍ സഹകരണ ബാങ്കിെൻറ വിവിധ സ്ഥാപനങ്ങളിലും മാര്‍ക്കറ്റിലും കച്ചവടം ഇടിഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ബാങ്ക്, നീതി മെഡിക്കല്‍ സ്റ്റോര്‍, പച്ചക്കറി, മീന്‍, ഇറച്ചി സ്റ്റാളുകള്‍, പലചരക്ക് കടകള്‍ ഇവിടങ്ങളിലെല്ലാം മാന്ദ്യം അനുഭവപ്പെടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നാലുചക്ര വാഹനങ്ങള്‍ പൊട്ടക്കടവ് പാലത്തിനടുത്തോ ബസ്സ്റ്റാൻഡിേലാ പാര്‍ക്ക് ചെയ്യാനാണ് നിർദേശം.
ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി നടന്നുവരേണ്ടതിനാല് ആളുകള്‍ മറ്റുകടകള്‍ തേടിപ്പോവുകയാണെന്നും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സ്ഥാപനങ്ങളെ തകര്‍ക്കുന്ന പഞ്ചായത്ത് നടപടി വിഡ്ഢിത്തമാണെന്നും ഒരുകൂട്ടര്‍ ആരോപിക്കുന്നു.
അതേസമയം, സ്ഥാപനങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതില്‍ വ്യാപാരികളും ബാങ്ക് പ്രതിനിധികളും പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി എടുക്കേണ്ടി വന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് രമേഷ് പറഞ്ഞു.
നിയന്ത്രണം ഏര്‍പ്പെടുത്തും മുമ്പ് വിവിധ രാഷ്ട്രീയകക്ഷികള്‍, ബാങ്ക് അധികൃതര്‍, വ്യാപാരികള്‍, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിലെ തീരുമാനം അനുസരിച്ചാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.