കൊരട്ടി: ഉപഭോക്താവിനെ ആക്രമിച്ച കേസിൽ മൊബൈൽ ഫോൺ ഇ.എം.ഐ അടവ് സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ. വല്ലച്ചിറ കോലഴി വീട്ടിൽ നവീൻ (29) ആണ് അറസ്റ്റിലായത്. കൊരട്ടി വഴിച്ചാൽ സ്വദേശി ബാബുവാണ് പരാതിക്കാരൻ.
ബാബു ഇവരുടെ സ്ഥാപനത്തിൽ നിന്ന് ലോണിൽ ഫോൺ വാങ്ങിയിരുന്നു. എന്നാൽ ഇയാൾ അടവ് തെറ്റിച്ചിരുന്നു. ഫോൺ തിരിച്ച് പിടിക്കാൻ എത്തിയതായിരുന്നു നവീൻ. ഫോൺ തിരിച്ചു കൊടുത്തതിന് രേഖ വേണമെന്ന് ആവശ്യപ്പെട്ടതോടെ തർക്കം മൂത്തു.
തർക്കം മൂത്തതോടെ നവീൻ വീട്ടിൽ കയറി ബാബുവിനെ മർദ്ദിക്കുകയായിരുന്നു. ബാബുവിനെ ഇയാൾ മമ്മട്ടി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. കൊരട്ടി പൊലീസ് വധശ്രമത്തിന് കേസെടുത്ത് നവീനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.