ജെയിംസ്
Posted On
date_range Updated On
date_range മന്ത്രിയെ അപകീർത്തിപ്പെടുത്തൽ: കോൺഗ്രസ് ഭാരവാഹി പിടിയിൽ
കുന്നംകുളം: മന്ത്രി എ.സി. മൊയ്‌തീനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി പിടിയിൽ. അത്താണി ചിരിയങ്കണ്ടത്ത് ജെയിംസിനെയാണ് (53) കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിെൻറ നിർദേശപ്രകാരം സി.ഐ കെ.ജി. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ കുന്നംകുളം നിയോജകമണ്ഡലം പ്രതിനിധി ടി.കെ. വാസുവിെൻറ പരാതിയിലാണ് നടപടി. അന്വേഷണ സംഘത്തിൽ എസ്.ഐ ഇ. ബാബു, എ.എസ്.ഐ തോമസ്, സി.പി.ഒ സജയൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.