പി.എം ശ്രീ പദ്ധതിക്കെതിരെ നടത്തിയ നിയമസഭ മാർച്ചിന് നേരെ പൊലീസ് മലിനജലം പ്രയോഗിച്ചതിനെതിരെ തൃശൂർ ഡി.ഇ.ഒ ഓഫിസിലേക്ക് എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് സംഘടനകൾ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ - ടി.എച്ച് ജദീർ
തൃശൂർ: തിരുവനന്തപുരത്തേതിന് പിന്നാലെ തൃശൂരിലും ജലപീരങ്കിയിൽ പൊലീസ് മലിനജലം പ്രയോഗിച്ചതായി പരാതി. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടനകൾ തൃശൂർ ഡി.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ചിലും ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചതായാണ് പ്രവർത്തകർ പരാതിപ്പെട്ടിരിക്കുന്നത്. പ്രവർത്തകർക്ക് ദേഹത്ത് ചൊറിച്ചിലും, ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടു.
പി.എം ശ്രീ വിഷയത്തിൽ കഴിഞ്ഞദിവസം എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചിനെ നേരിടാൻ പൊലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തൃശൂർ ഡി.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പകർച്ചവ്യാധികൾ പടരുന്ന കാലത്ത് പൊലീസ് നടത്തിയ മലിനജല പ്രയോഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ല കലക്ടർക്ക് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.