പിടിയിലായ പ്രതികൾ
മണ്ണൂത്തി: മാടക്കത്തറയില്‍ ഉത്രാട, തിരുവോണനാളുകളിലുണ്ടായ സംഘര്‍ഷത്തിലും വീട് കയറി ആക്രമണത്തിലും 14 പേർ മണ്ണൂത്തി പൊലീസിെൻറ പിടിയിൽ. മാടക്കത്തറ സ്വദേശികളായ കാട്ടുക്കാരന് വീട്ടില്‍ ജിനോ (26), കൊട്ടേക്കാടന്‍ ജെസ്ബിന്‍ (23), മൂര്‍ക്കാട്ടില്‍ ദിനൂപ് (26), തേറമ്പം കുറ്റുക്കാരന്‍ വീട്ടില്‍ വിഷ്ണു (25), ഒഴിച്ചിറയില് വൈശാഖ് (23), പാണ്ടിപറമ്പ് തൃക്കരിയൂര് ടി.സി. വിഷ്ണു (23), കപ്ലീകുന്നേല് ഷിബിന്‍ (27), തേരമ്പന് കുറ്റുക്കാരന്‍ ജീഷ്ണു (22), കാങ്കപറമ്പില്‍ ഭരത് (23), കപ്ലികുന്നേല് ബെബറ്റോ (19), വരടിയാട്ടില്‍ സന്ദീപ് (21), കടാമ്പുഴ വിഷ്ണു (26), കടാമ്പൂഴ അരുണ്‍ (22) എന്നിവരും വഴിയാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ പേരാമംഗലം കണ്ണാറ വീട്ടില്‍ ആഷിക്ക് (27) എന്നിവരാണ് പിടിയിലായത്.
വീടുകയറി ആക്രമണം, വെട്ടി പരിക്കേല്പിക്കല്, ഭീകരാന്തരീക്ഷം സ്ഷ്ടിക്കല് തുടങ്ങിയ കുറ്റങ്ങളാണിവർക്കെതിരെയുള്ളത്. വഴിയാത്രക്കാരെ വെട്ടി പരിക്കേല്പിച്ച സംഭവത്തില്‍ ആറു പ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളും കാറും ഇനിയും കണ്ടെടുക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.