ചൂലിശ്ശേരി പോൾ കാസ്റ്റിങ് യാർഡ്
തൃശൂർ: വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിങ് യാര്‍ഡിന് അത്യാധുനിക സൗകര്യങ്ങളോടെ പുതുജീവന്‍ കൈവരുന്നു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ആവശ്യമുള്ള പ്രീ-സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ ചൂലിശ്ശേരിയില്‍ നിര്‍മിക്കും. 5.73 കോടി രൂപ ചെലവഴിച്ച് അവണൂര്‍ പഞ്ചായത്തില്‍ പുനര്‍നിര്‍മിക്കുന്ന യാര്‍ഡ് യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ തൊഴിലവസരവും ലഭിക്കും.
450 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് എസ്.എ.എസ്.എഫ് ഫൗണ്ടേഷന് നിര്‍മാണം പൂര്‍ത്തിയാക്കി. 20 മീറ്റര്‍ സ്പാനുള്ള ഇ.ഒ.ടി ക്രെയിന്‍ പൂര്‍ത്തീകരിച്ച് എല്‍.ബി.എസ് റെയില്‍ വെച്ച് ഉറപ്പിക്കുന്ന പ്രവൃത്തിയും എട്ട് മീറ്റര്‍ പോസ്റ്റുകള്‍ക്കുള്ള മോള്‍ഡുകളുടെ നിര്‍മാണവും മോള്‍ഡ് ഘടിപ്പിക്കാനും പ്രീ സ്ട്രെസ്ഡ് കമ്പികള്‍ വലിച്ച് കെട്ടാനുള്ള സ്റ്റീല്‍ ഗര്‍ഡറുകൾ ഉറപ്പിക്കലും പൂര്‍ത്തിയായി വരികയാണ്.
യാര്‍ഡ് പരിസരത്ത് കുളവും പമ്പ് ഹൗസ് നിര്‍മാണവും അനുബന്ധ പൈപ്പിടല്‍ പ്രവൃത്തികളും നടത്തും. 2023-24 സാമ്പത്തിക വര്‍ഷം പോസ്റ്റ് നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.