തൃശൂര്‍: നാളെയെയും നാടിനെയും കുറിച്ച ചർച്ചയും നിർദേശവും വിയോജിപ്പുകളും പങ്കുവെച്ച് കുട്ടിത്താരങ്ങൾ. കോർപറേഷന് യുനെസ്കോയുടെ അംഗീകാരത്തോടെ ലേണിങ് സിറ്റിയായി പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ദിനത്തില്‍ തേക്കിൻകാട് മൈതാനിയിൽ ‘കുട്ടികളുടെ കൗൺസിൽ’ സംഘടിപ്പിച്ചത്.
കലക്ടര്‍ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് വർഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അനീസ് അഹമ്മദ്, എ.ആര്. രാഹുല്‍നാഥ്, സുബി സുകുമാര്‍, അഡ്വ. വില്ലി, കില അര്‍ബന്‍ ചെയര്‍ പ്രഫ. അജിത്ത് കാളിയത്ത് എന്നിവര്‍ സംസാരിച്ചു. കോര്പറേഷന് പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ കാലിക പ്രസക്തമായ വിഷയങ്ങളില്‍ അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.