യുവാവ് പാടത്ത് മരിച്ച നിലയിൽ

ചെറുതുരുത്തി: യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കുളം അയ്യപ്പനെഴുതച്ഛൻ പടിക്ക് സമീപം താമസിക്കുന്ന കിഴക്കേ മേനത്ത് വീട്ടിൽ ബാലൻെറ മകൻ രോഹിത് (26) ആണ് മരിച്ചത്. പൈങ്കുളം പാറക്കടവ് ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊന്നിച്ച് കാട്ടുപന്നിയെ പിടിക്കാൻ ലൈനിൽനിന്ന് വൈദ്യുതി എടുത്ത് എർത്ത് കമ്പി വെച്ചിരുന്നു. ഇതിൽ തട്ടിയാണ് മരണം സംഭവിച്ചത് എന്നാണ് സംശയിക്കുന്നത്. ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ചെറുതുരുത്തി പൊലീസിൻെറ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.

അന്വേഷണം ആരംഭിച്ചതായി ചെറുതുരുത്തി സി.ഐ സുരേന്ദ്രൻ കള്ളിയാടൻ പറഞ്ഞു. മാതാവ്: ജ്യോതി ലക്ഷ്മി സാഹോദരൻ: ജിതിൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.