ബ്രസീൽ പതാകയുടെ ചായം പൂശിയ സ്വന്തം
വീടിന് മുന്നിൽ ദേശമംഗലം പഞ്ചായത്ത് അംഗം സി.പി. രാജൻ
Posted On
date_range Updated On
date_range ആരാധകർക്ക് ആവേശമായി സി.പി. രാജന്‍റെ 'ബ്രസീൽ വീട്'
ചെറുതുരുത്തി: ബ്രസീൽ ടീമിനെ സ്നേഹിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം സ്വന്തം വീട് ബ്രസീലിന്‍റെ കളറാക്കി. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് അംഗം കടുകശ്ശേരി തളി പടിഞ്ഞാറൂട്ട് സി.പി. രാജനാണ് (51) വീടും മതിലും മഞ്ഞയും പച്ചയും പെയിന്‍റടിച്ചത്.
ബ്രസീല്‍ ആരാധകരായ മറ്റ് അഞ്ചുപേരും വീട് കളറാക്കാൻ സഹായിച്ചു. കഴിഞ്ഞതവണത്തെ ലോകകപ്പിൽ വീട്ടുമുറ്റത്ത് ബിഗ് സ്ക്രീനില്‍ കളി കാണിച്ചിരുന്നു. ഈ തവണയും അത് തുടരാനുള്ള ശ്രമത്തിലാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.