വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു

ചെ​റു​തു​രു​ത്തി: വീ​ട് കു​ത്തി​ത്തു​റ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു. ചു​ങ്കം ബൈ​ബി​ൾ കോ​മ്പൗ​ണ്ടി​ൽ ഉ​ദ​യം ക​ണ്ട​ത്തി​ൽ അ​ഡ്വ. സു​മോ​ദി​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സു​മോ​ദി​ന്റെ ഭാ​ര്യ ക​ലാ​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു.

വീ​ട്ടി​ലെ മൂ​ന്ന് മു​റി​ക​ളി​ലേ​യും അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്നി​ട്ടു​ണ്ട്. സു​മോ​ദി​ന്‍റെ മാ​താ​വ് ക​ല്യാ​ണി​കു​ട്ടി​യ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട് മോ​ഷ്ടാ​ക്ക​ൾ ഉ​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മോ​ഷ്ടാ​വി​നെ ക​ണ്ട് ഭ​യ​ന്ന ക​ലാ​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.

സു​മോ​ദ് ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ൽ പൈ​ങ്കു​ളം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ര​വീ​ന്ദ്ര​ന്റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗം കു​ത്തി​ത്തു​ട​ർ​ന്ന് ഉ​ള്ളി​ൽ ക​ട​ന്നെ​ങ്കി​ലും വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - The house was broken into and the necklace of the housewife who was sleeping was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.