ഏ​ഴാം ക്ലാ​സു​കാ​ര​ൻ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ചെ​റു​തു​രു​ത്തി: ഏ​ഴാം ക്ലാ​സു​കാ​ര​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ഞ്ഞാ​ൾ കാ​ട്ടി​ൽ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ര​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​കാ​ശ​െൻറ മ​ക​ൻ പ്ര​വീ​ണി​നെ​യാ​ണ് (13) മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ഞ്ഞാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ഫു​ട്ബാ​ൾ ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വ​ന്ന് അ​ക​ത്തെ മു​റി​യി​ൽ ക​യ​റി​യ​താ​യി​രു​ന്നു. കു​റ​ച്ച് ക​ഴി​ഞ്ഞ് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വീ​ടി​െൻറ ക​ഴു​ക്കോ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​തു​രു​ത്തി പൊ​ലീ​സ് ബു​ധ​നാ​ഴ്ച മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മാ​താ​വ്: സു​നി​ത. സ​ഹോ​ദ​രി: അ​നു​പ്രി​യ.



Tags:    
News Summary - seventh class studen was found dead inside his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.